News

2017 - 18 വര്‍ഷത്തെ മങ്കൊമ്പ് ഉപജില്ലാ സ്കൂള്‍ കലേത്സവം 2017 നവംബര്‍ 20,21,22,23 തീയതികളില്‍ കുട്ടമംഗലം SNDP ഹൈസ്കൂളില്‍ .............. രജിസ്ട്രേഷന്‍ 20 ന് രാവിലെ....... രചനാ മത്സരങ്ങള്‍ 20 ന് ..........

Friday, 20 November 2015


മങ്കൊമ്പ് ഉപജില്ല
വിദ്യാരംഗം സാഹിത്യോത്സവം 2015
2015 നവംബര്‍ 27 , ദേവ മാതാ ഹൈസ്കൂള്‍ ചേന്നംങ്കരി

     2015-16 അദ്ധ്യയന വര്‍ഷത്തെ മങ്കൊമ്പ് ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം 2015 നവംബര്‍ 27 , ചേന്നംങ്കരി ദേവ മാതാ ഹൈസ്കൂളില്‍ വച്ച് നടക്കുന്നു. എല്‍ പി / യു പി / എച്ച് എസ് വിഭാഗങ്ങള്‍ക്കുള്ള വ്യത്യസ്ത ഇനങ്ങളില്‍ ഉള്ള ശില്പശാലകളാണ് സാഹിത്യോത്സവത്തില്‍ ഉണ്ടായിരിക്കുന്നത്. ഓരോ ഇനത്തിലും സ്കൂള്‍ സാഹിത്യോത്സവത്തില്‍ നിന്നും തെരഞ്ഞെടുത്ത ഓരോ വിദ്യാര്‍ത്ഥികളാണ് ഉപജില്ല സാഹിത്യോത്സവത്തില്‍ പങ്കെടുക്കേണ്ടത്. മത്സര ഇനങ്ങള്‍ ചുവടെ

എല്‍ പി                              യു പി                               എച്ച് എസ്
കഥ                                       കഥ                              കഥ
കവിത                                   കവിത                          കവിത
ചിത്രരചന                             ചിത്രരചന                    ചിത്രരചന
വായ്‌ത്താരി                            നാടന്‍പാട്ട്                   നാടന്‍പാട്ട്
                                            പുസ്തകചര്‍ച്ച                  പുസ്തകചര്‍ച്ച
                                                                               തിരക്കഥ
                                                                               കാവ്യാലാപനം
നിബന്ധനകള്‍
  1. ഒരു കുട്ടി ഒരിനത്തിന്‍ മാത്രമേ പങ്കെടുക്കാവൂ.
  2. ഒരോ ഇനത്തില്‍ നിന്നും മികച്ച ഒരാളെ ആയിരിക്കും ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കുന്നത്.
  3. ശില്പശാലയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ മത്സരദിവസം രാവിലെ 9.30 തന്നെ എത്തിച്ചേരേണ്ടതാണ്
  4. മത്സരാര്‍ത്ഥികളെ സംബന്ധിക്കുന്ന വിവരം ചുവടെ ചേര്‍ത്തിരിക്കുന്ന ലിങ്ക് വഴി 24/11/15 വൈകിട്ട് 4 മണിക്ക് മുമ്പ് സമര്‍പ്പിക്കേണ്ടതാണ്


കുറിപ്പ് : - കുട്ടികള്‍ ഭക്ഷണം, കുടിവെള്ളം, പേന, വരക്കാനുള്ള ഉപകരണങ്ങള്‍ എന്നിവ കരുതണം

No comments:

Post a Comment